1.ശാരീരികവും മാനസികവുമായ ഏകാഗ്രതയും സമർപ്പണവും.
വിശുദ്ധ റമദാനിൽ നമ്മുടെ ശരീരത്തെയും ആത്മാവിനെയും ആരോഗ്യകരമായ രീതിയിൽ നിലനിർത്താൻ ഉള്ള ചില നിർദ്ദേശങ്ങൾ ആണ് ഇവിടെ പറയുന്നത്, ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വിശുദ്ധ മാസമായ റമദാൻ, ഉപവാസത്തിനും, ധ്യാനത്തിനും, സമൂഹ പ്രാർത്ഥനയ്ക്കും, സമർപ്പിക്കപ്പെടേണ്ട സമയമാണ്. പ്രഭാതം മുതൽ സൂര്യാസ്തമയം വരെ, റമദാൻ ആചരിക്കുന്നവർ ഭക്ഷണം, പാനീയം, മറ്റ് ശാരീരികമായ ആവശ്യങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുന്നു. ഈ ഉപവാസം ആത്മാവിനെ ശുദ്ധീകരിക്കാനും അല്ലാഹുവുമായി അടുത്ത ബന്ധം വളർത്തിയെടുക്കാനുമുള്ള ഒരു ആത്മീയ പ്രവർത്തി മാത്രമല്ല, സ്വയം അച്ചടക്കവും, ഭാഗ്യഹീനരായവരോട് സഹാനുഭൂതിയും, പരിശീലിക്കാനുള്ള ഒരു അവസരവും കൂടിയാണ്.
എങ്കിലും ഈ കാലയളവിൽ ആരോഗ്യവും ഉന്മേഷവും നിലനിർത്തുന്നതിന്, പ്രഭാതത്തിനു മുന്നേയുള്ള ഭക്ഷണതിലും(സുഹുർ) സൂര്യാസ്തമനത്തിന് ശേഷമുള്ള ഭക്ഷണത്തിലും (ഇഫ്താർ) എന്ത് കഴിക്കണം എന്നും ഒഴിവാക്കണമെന്നും ശ്രദ്ധിക്കേണ്ടതുണ്ട്.
2. സുഹറിന്
പ്രഭാതത്തിനു മുമ്പുള്ള ഭക്ഷണം ആരോഗ്യകരവും സ്വസ്ഥത നൽകുന്നതും ആയിരിക്കണം, മാത്രമല്ല ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താൻ നമ്മളെ സഹായിക്കുന്നതാണ് ഇത് എന്നതിനാൽ, കാർബോഹൈഡ്രേറ്റ് സമ്പന്നമായ ഓട്സ് ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ, അത് ഉപയോഗിച്ച് നിർമ്മിക്കുന്ന ബ്രഡ്, ബ്രൗൺ റൈസ് തുടങ്ങിയവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദിവസം മുഴുവനും ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു। കാരണം ഇവയിൽ നിന്ന് വളരെ സാവധാനത്തിലാണ് ഊർജ്ജം ശരീരം പുറത്തെടുക്കുന്നത്, ഇത് പെട്ടെന്നുള്ള വിശപ്പു മൂലമുള്ള തളർച്ചയെ ഒഴിവാക്കാൻ സഹായിക്കുന്നു,
കൂടാതെ നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ആയ പഴങ്ങൾ പച്ചക്കറികൾ ധാന്യങ്ങൾ എന്നിവ ദഹനം മെച്ചപ്പെടുത്തുന്നത് കൂടാതെ കൂടുതൽ നേരം വയറു നിറഞ്ഞതായി ഉള്ള അനുഭവം നൽകുന്നു. പ്രോട്ടീനുകൾ: ഇവ നമ്മുടെ ശരീരകോശങ്ങളെ നന്നാക്കാനും പുതിയവ നിർമ്മിക്കാനും, പേശികളുടെ ആരോഗ്യം നിലനിർത്താനും വളരെ അത്യാവശ്യമാണ് മുട്ട, ചീസ്, തൈര്, അല്ലെങ്കിൽ മാംസാഹാരം എന്നിവ ഇവ ഉൾപ്പെടുത്തുന്നതിലൂടെ നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നു.
3. ഇഫ്താറിന്
ഇഫ്താറിന് നോമ്പ് മുറിക്കാനുള്ള ഭക്ഷണം, ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കുന്നതോ നമ്മുടെ ഭാരം കൂട്ടുകയോ ചെയ്യാതെ നമുക്ക് ഊർജ്ജം നൽകുന്നവ ആയിരിക്കണം
ഈന്തപ്പഴവും വെള്ളവും: പാരമ്പര്യമായി അനുഷ്ഠിച്ചു പോരുന്ന നോമ്പ് മുറിക്കൽ ചടങ്ങിൽ ഈന്തപ്പഴവും വെള്ളവും ഉപയോഗിച്ചാണ് ഉപവാസം അവസാനിപ്പിക്കാറുള്ളത്, ഇത് നമ്മുടെ ശരീരത്തിന് പെട്ടെന്ന് ഊർജ്ജസ്വലതയും, ജലാംശവും നൽകാൻ സഹായിക്കുന്നു.
സൂപ്പുകൾ: കാറ്റ് ഫിഷ് കുരുമുളക് സൂപ്പ്, ചിക്കൻ സൂപ്പ് എന്നിവ പോലുള്ള ലഘുവായ എന്നാൽ പോഷക സമ്പുഷ്ടമായ സൂപ്പുകൾക്ക് നിങ്ങളുടെ വയറ്റിൽ ആഹാരം വലിയ ദഹന പ്രശ്നങ്ങൾ ഇല്ലാതെ, ശരീരിക ഊർജ്ജം വീണ്ടെടുക്കാൻ സഹായിക്കുന്നു.
പച്ചക്കറികൾ: ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പച്ചക്കറികൾ ഇഫ്താറിന് ഒരു പ്രധാന ഘടകം തന്നെ ആയിരിക്കണം.
പ്രോട്ടീൻ: മത്സ്യം,, അല്ലെങ്കിൽ ബീഫ് ഇവയെല്ലാം നമുക്ക് ആവശ്യമായ പ്രോട്ടീനുകൾ നൽകാൻ കഴിയുന്ന ഭക്ഷണങ്ങളാണ്,
സുഹർ സമയത്ത് ശ്രദ്ധിക്കേണ്ടത്: നിർജലീകരണം അല്ലെങ്കിൽ ഡിഹൈഡ്രേഷൻ ഉണ്ടാക്കുന്ന വലിയ രീതിയിൽ വയറ്റിൽ ഖനം അനുഭവപ്പെടുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ: അമിതമായി കഴിക്കുന്നത് ദഹനക്കേടും അസ്വസ്ഥതയും ഉണ്ടാക്കും ഇത്തരത്തിലുള്ളവ പരമാവധി കുറയ്ക്കുക.
ഉയർന്ന അളവിലുള്ള സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ: ഉപ്പിലിട്ട ഭക്ഷണങ്ങൾ അധികമായി കഴിക്കുന്നത് ഉപവാസ സമയത്ത് ദാഹം അധികരിക്കാൻ ഇടയാക്കും അതുപോലെ തന്നെയാണ് ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും അതുപോലെ കൂടുതൽ പഞ്ചസാര അടങ്ങിയ ധാന്യങ്ങളോ മറ്റ് ബേക്കറി ഉൽപ്പന്നങ്ങളോ പെട്ടെന്ന് ഷുഗർ ലെവൽ അധികരിക്കാനും അതുപോലെതന്നെ വളരെ പെട്ടെന്ന് അത് കുറയുന്നതും കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ശരീരത്തിന് ഉണ്ടാക്കും അമിതമായി ഉപ്പു ചേർന്ന ഭക്ഷണമോ കൂടുതൽ അളവിൽ മധുരമടങ്ങിയ ബേക്കറി സാധനങ്ങളും ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്
കഫീൻ അടങ്ങിയ പാനീയങ്ങൾ: കാപ്പി ചായ തുടങ്ങിയ പാനീയങ്ങളിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ നിർജലീകരണത്തിന് അഥവാ ഡിഹൈഡ്രേഷൻ ശരീരത്തിൽ ഉണ്ടാക്കുകയും കൂടാതെ നമ്മുടെ ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നു.അതിനാൽ ഇവ വളരെ മിതമായ രീതിയിൽ മാത്രം ഉപയോഗിക്കുക.
ഇഫ്താർ വേളയിൽ: ഒരു ദിവസത്തെ ഉപവാസത്തിനുശേഷം നമ്മളെ നമ്മളെ പ്രലോഭിപ്പിക്കുന്നതാണ് ചില ഭക്ഷണങ്ങൾ എന്നാൽ ഇവ കൂടുതൽ ഉപയോഗിക്കുന്നത് ദോഷം ചെയ്യും
വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ: ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ അത് ദഹനക്കേടിനും വയറ്റിലെ മറ്റ് അസ്വസ്ഥതകൾക്കും കാരണമാകുന്നു.
സംസ്കരിച്ചതും ടിന്നിലടച്ചതുമായ ഭക്ഷണങ്ങൾ: ഉപ്പ് പഞ്ചസാര കൊഴുപ്പ് എന്നിവ ഇവയിൽ കൂടുതൽ ഉള്ളതിനാൽ ഇവയ്ക്ക് പോഷകമൂല്യങ്ങൾ കുറവായിരിക്കും, ഇത് കൂടുതൽ ഉപയോഗിക്കുന്നത് ആരോഗ്യകരമായ ഒരു ഭക്ഷണക്രമം അല്ല.
മധുരത്തിന്റെ അമിതമായ ഉപയോഗം: പെട്ടെന്ന് ക്ഷീണം കുറയ്ക്കും എന്നതും രുചികരമായതിനാലും മധുരം കൂടുതൽ ചേർന്ന് പാനീയങ്ങളും ഭക്ഷണങ്ങളും നമ്മളെ കൂടുതൽ ആകർഷിക്കുന്നു എന്നാൽ ഇത് പെട്ടെന്നുള്ള ഷുഗർ ഹൈക്കിനും അതുപോലെ തന്നെ ഇവ നൽകുന്ന ഊർജ്ജം കുറഞ്ഞു പോകുമ്പോൾ കൂടുതൽ ശാരീരിക ക്ഷീണം അനുഭവപ്പെടുന്നതായി തോന്നുകയും ചെയ്യുന്നു.
സംസ്കരിച്ച ഭക്ഷണ സാധനങ്ങൾ ഒഴിവാക്കിയും പ്രകൃതിദത്തമായവ കൂടുതൽ നമ്മുടെ മെനുവിൽ ഉൾപ്പെടുത്തിയും അമിതമായ മധുരവും, ഉപ്പും, കൊഴുപ്പും അടങ്ങിയ ഭക്ഷണം പരമാവധി കുറച്ചും, ലഘുവായ വ്യായാമങ്ങൾ അനുഷ്ഠിക്കുന്നതും, നമ്മുടെ ശാരീരിക ക്ഷമത നിലനിർത്തുന്നതിന് സഹായകമാകുന്നു. നമ്മുടെ ശാരീരിക ആത്മീയ ഉന്നതി നമ്മുടെ ആഹാര ശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ശ്രദ്ധാപൂർവ്വം ഉള്ള തിരഞ്ഞെടുപ്പ് കൊണ്ടും ഉപയോഗം കൊണ്ടും സ്വസ്ഥമായ ഒരു ശരീരവും റംസാൻ വ്രതനിഷ്ഠയും നമ്മെ ആത്മീയമായ ഉന്നതിയിലേക്ക് നയിക്കട്ടെ.






0 അഭിപ്രായങ്ങള്‍