ഏറ്റവും ആധുനികമായ AI chat boatനിർമാതാക്കളായ chat GPT യുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഇറ്റലിയുടെ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി (DPA)ആവശ്യപ്പെട്ടു.ആളുകളുടെ ഡാറ്റാ നിയമവിരുദ്ധമായി പ്രോസസ് ചയ്യുന്നുവെന്നും പ്രായപൂർത്തിയാകാത്തവർ ആക്‌സസ് ചെയ്യുന്നത് തടയാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയതിയിട്ടില്ലെന്നും, ഉള്ള ആശങ്കയിൽ ആണ് DPA യുടെ ഈ നടപടി.ഈ സാങ്കേതികവിദ്യയുടെ തുടർന്നുള്ള അപ്ഡേഷനുകൾ അതിൻ്റെ പ്രത്യാഘാതങ്ങളും,സുരക്ഷയും വേണ്ടത്ര ഉറപ്പുവരുത്തിയ ശേഷമേ ആകാവൂ എന്ന് മറ്റു ചില ഉന്നത സാങ്കേതികവിദഗ്ദരുടെ ഒരു സംഘവും അധികൃതരോട് ആവശ്യ പ്പെട്ടിരുന്നു. മാനവ രാശിയുടെ പുരോഗതിക്കു ഉതകുന്ന ഒരു സാങ്കേതികവിദ്യയും തടയപ്പെടേണ്ടതല്ല. എന്നാൽ, നിരാലമ്പരെ ചൂഷണം ചെയ്തേക്കാവുന്ന തരത്തിലുള്ള പഴുതുകൾ അടക്കേണ്ടതു ഭരണകൂടങ്ങളുടെയും നിയമസംവിധാനങ്ങളുടെയും പരിപൂർണ്ണ ഉത്തരവാദിത്വം ആണ്. പല രാജ്യങ്ങളിലും അതിൻ്റെ ഭവിഷ്യത്തുകളെക്കുറിച്ചുള്ള ബോദ്യമില്ലാത്തതു കൊണ്ടോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവയുടെ താൽക്കാലിക ചൂഷണ ലാഭത്തിൽ വീഴുന്ന അധികൃതരുടെ മനോഭാവം കൊണ്ടോ, വളരെ നിസ്സാരമായി ആണ് കാണുന്നത്. അറിയാത്തവരെ നമുക്ക് ഉറങ്ങുന്നവരായി കാണാം. എന്നാൽ ഉറക്കം നടിക്കുന്നവരെ എങ്ങനെ ആണ് കാണേണ്ടത്. നമ്മുടെ രാജ്യം ലോകം മുഴുവനും IT പ്രൊഫഷണലുകളെ കൊണ്ട് നിറച്ചിരിക്കുകയാണു എന്നാൽ നമ്മൾ ഇതൊന്നും അറിഞ്ഞിട്ടില്ലതാനും.....

0 അഭിപ്രായങ്ങള്‍