Header Ads Widget

Responsive Advertisement

Ticker

6/recent/ticker-posts

face book ന് യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങളിൽ തിരിച്ചടി.


                 ഫേസ് ബുക്കിന്റ്റെ അണിയറ പ്രവർത്തകരായ മെറ്റാവേഴ്‌സിന് ഉപഭോക്താക്കളുടെ പ്രത്യേക അനുവാദമില്ലാതെ അവരുടെ ഇന്റർനെറ്റ് ബിഹേവിയറൽ ഡാറ്റകൾ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതിനും ഈ വര്ഷം ജനുവരിയിൽ   EU യുടെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR) ഏകദേശം $410M പിഴ ചുമത്തി.

                ഉപഭോക്താക്കളുടെ ബിഹേവിയറൽ ഡാറ്റകൾ അവരുടെ മുൻകൂട്ടി ഉള്ള പ്രത്യേക അനുവാദമില്ലാതെ ഉപയോഗിക്കുന്നതിൽ നിന്നും സംരക്ഷണം നൽകുന്ന നിയമം നിലനിൽക്കുന്നതിലാണ് ഈ തിരിച്ചടി ഉണ്ടായതു അധികൃതർ ഇവർ നിയമലംഘനം നടത്തിയതായി കണ്ടെത്തിയതിനാലാണ് പിഴ ചുമത്തിയത്. 

                എന്നാൽ മറ്റു രാജ്യങ്ങളിൽ ഇത്തരം നിയമങ്ങൾ ശക്തമല്ലാത്തതിനാലും, പല ഏജൻസികൾക്കും ഇത്തരം പൊതുജനങ്ങളുടെ വിവരങ്ങൾ ആവശ്യമായതിനാലും, നീതിന്യായ വ്യവസ്ഥയിൽ വെക്തികളുടെ അവകാശങ്ങളുടെ സംരക്ഷണ ത്തിനുള്ള നിയമങ്ങൾ വളരെ ദുർബലമായതിനാലും,  അവയുടെ നടപ്പിലാക്കലിലെ അലംഭാവവും, കൊണ്ടും, ഇവിടെ ഇപ്പോഴും  ഇത്തരം കടന്നു കയറ്റങ്ങൾ തുടരുന്നു, ഉപഭോക്താക്കളുടെ സ്വകാര്യതയെയും, വിലപ്പെട്ട വെക്തി വിവരങ്ങളുടെ ഡാറ്റയും, നിർബാധം ദുരുപയോഗം ചെയ്യപ്പെടുന്നു.  ഇക്കാര്യത്തിൽ ഇപ്പോഴും അധികൃതർ കണ്ണടച്ച് ഇരുട്ടാക്കുന്ന  നയം തന്നെ പിന്തുടരുന്നു,ബഹുഭൂരിപക്ഷം ആളുകളും, സോഷ്യൽ മീഡിയയുടെ ഇത്തരം  തന്ത്രപരമായ ചതിക്കുഴികൾ അറിയാത്തവരാണെന്നു മാത്രമല്ല ഇരകളായി തീരുകയും ചെയ്യുന്നു.ഇതു ബോധപൂർവ്വവും, അല്ലാതെയും സംഭവിക്കുന്നു. പലതരം ആപ്ലിക്കേഷനുകളും നമ്മൾ ഉപയോഗിക്കുന്നത്, ഇതിന്റെ ഡെവലപ്പർ മാർക്ക് നമ്മടെ ഡിവൈസ് ലേക്കുള്ള പല ആക്‌സസ്സ് കളും അനുവദിക്കുന്ന എഗ്രിമെന്റിൽ സൈൻ ചെയ്തുകൊണ്ടാണ്.... ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിതിയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരികയും ആധുനിക e. commerce,ഓൺലൈൻ service പ്ലാറ്റ്ഫോമുകൾക്കു, അനുയോജ്യമായ രീതിയിൽ ഉള്ള ചട്ടങ്ങളും നിയമങ്ങളും കൊണ്ടുവരികയും അവ പാലിക്കപ്പെടുന്നുണ്ടോ എന്നു ഉറപ്പാക്കുകയും ലങ്കിക്കപ്പെടുന്നുണ്ടെങ്കിൽ അനുയോജ്യമായ നടപടികൾ കൈക്കൊള്ളാനും നിയമ വ്യവസ്ഥ ജഗരൂകമായിരിക്കേണ്ടതുണ്ട്.. അല്ലാത്ത പക്ഷം ഇത് സാമ്പത്തികമായും,സാമൂഹികമായും ദൂരവ്യാപക പ്രത്യാഘാദങ്ങൾ ഉണ്ടാക്കുക തന്നെ ചെയ്യും. ഏത് പുതിയ മാറ്റങ്ങളെയും എത്രയും വേഗം വിലയിരുത്താനും അതിനെ നമുക്കാനുകൂലമാക്കി മുന്നേറാനും സാധിച്ചാൽ മാത്രമേ നിലനിൽപ്പ് സാധ്യമാകൂ..... 




നിങ്ങളുടെ കമെന്റുകൾ തീർച്ചയായും രേഘപ്പെടുത്തുക 







ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍