മൈക്രോസോഫ്ട് ബിങ് ഓപ്പൺ എ ഐ യു മായി ചേർന്ന് അവരുടെ ഏറ്റവും പുതിയ വേർഷൻ ചാറ്റ് ജി പി ടി 4 ൻറെ സേവനങ്ങൾ ലഭ്യമാക്കിയിരുന്നു, വളരെ പ്രാരംഭ ദശയിൽ ഉള്ള ഈ സേവന ങ്ങൾ സമീപ ഭാവിയിൽ ഒരു മികച്ച സെർച് engine ആക്കി ബിങ് നെ മറ്റും എന്ന് കരുതപ്പെടുന്നു,
ഇപ്പോൾ നിങ്ങൾക്കും ഈ സൗകര്യം മൈക്രോസോഫ്ട് എഡ്ജ് ബ്രൌസറിൽ ലഭിക്കുന്നതാണ്,നമ്മൾ നെറ്റിൽ സെർച്ച് ചെയ്യുന്ന കാര്യങ്ങൾ ഒട്ടും സമയനഷ്ടമില്ലാതെ ഒരു പാട് തിരയാതെ,നമുക്ക് കൃത്യമായ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നും എടുക്കുവാൻ ഇതു നമ്മെ സഹായിക്കും, സധാരണ രീതിയിൽ നമ്മൾ ഗൂഗിൾ ഇൽ സെർച്ച് ചെയ്താൽ നമ്മൾ സെർച്ച് ച്യ്ത കാര്യത്തെ ക്കുറിച്ചു ഉള്ള ഉള്ളടക്കത്തോട് കൂടിയ നിരവധി സൈറ്റ് കളാണ് നമുക്ക് ഗൂഗിൾ കാണിച്ചു തരുക ഉദാഹണത്തിനു how i can change my gmail password എന്ന് നമ്മൾ ഗൂഗിളിൽ ടൈപ്പ് ചെയ്താൽ നമുക്കുകിട്ടുന്ന റിസൾട്ട് എങ്ങനെ ജിമെയിൽ പാസ്സ്വേർഡ് ചേഞ്ച് ചെയ്യാം എന്ന് വിശദമാക്കുന്ന നിരവധി സൈറ്റുകളുടെ ടൈറ്റിലുകളാണ് വീണ്ടും നമ്മൾ അവയിൽ തിരഞ്ഞു നമുക്ക് ഏറ്റവും യോചിച്ച ഉത്തരം നമ്മൾ തന്നെ തിരഞ്ഞെടുക്കേണ്ടിവരും, ഈ അസൗകര്യം അല്ലെങ്കിൽ ബുദ്ധിമുട്ട് അല്ലെങ്കിൽ സമയനഷ്ടത്തിൽ നിന്നൊരു മോചനം ആണ് ചാറ്റ് ജി പി ടി യുടെ വരവോടുകൂടി നമുക്ക് ഉണ്ടാകുന്ന ഒരു നേട്ടം ഇനി മറ്റൊന്ന് ഇത് വെറും ഒരു സെർച്ച് എൻജിൻ എന്നതിനുമപ്പുറം മറ്റു പല സമയമെടുത്തു ചെയ്യേണ്ട മുഷിപ്പൻ ജോലികളൂം എളുപ്പമാക്കിത്തീർക്കുന്നതാണ് അതായത് കോഡിങ്, ഗ്രാഫിക് ഡിസൈനിങ്,creative ആയി ചെയ്യേണ്ട പലജോലികളും,കൂടാതെ നമ്മളെ കുഴക്കുന്ന പലചോദ്യങ്ങൾക്കും നിമിഷനേരംകൊണ്ട് ഉത്തരം നൽകാനും,ഇതു നമ്മെ സഹായിക്കുന്നു.വളരെ സഹായകം എന്ന് തോന്നുന്നു അല്ലേ?
എന്തൊരു കാര്യത്തിനുമുള്ള പോലെ ഇതിനും ഒരു മറുവശമുണ്ട്കുറച്ചുകാലം മുൻപുവരെ നമ്മൾ അദ്ഭുദത്തോടു കൂടി കണ്ടിരുന്ന മോർഫിങ് പോലുള്ള സാങ്കേതിക വിദ്യയുടെ അടുത്ത ജനറേഷൻ ഓപ്പൺ എ ഐ യുടെ സഹായത്താൽ നിലവിൽ വന്നു കഴിഞ്ഞു. നമ്മൾ ഒരു വ്യക്തിയുടെ ചിത്രം കൊടുത്താൽ അത് അദ്ദേത്തിന്റെ ലൈവ് വീഡിയോ ഉണ്ടാക്കി തരും,അതുകൂടാതെ നമ്മൾ കൊടുക്കുന്ന ടെക്സ്റ്റ് കാമ്മന്റിനു അനുസരിച്ചു റിയലിസ്റ്റിക് ആയ ചിത്രം സൃഷ്ടിക്കാൻ ഇതിനു സാധിക്കും, ഡീപ് ഫേക്കിങ് എന്ന് വിളിക്കുന്ന ഈ വിദ്യ അനിയന്ത്രിതമായി എത്തിക്സിന് അതീതമായി ഉപയോഗിച്ചാൽ സമൂഹത്തിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ വിയലയിരുത്തപ്പെടേണ്ടതാണ്,അതുപോലെ തന്നെ അറിവിൻ്റെ ഈ മഹാ ശേഖരത്തെ ലോക നന്മക്കായി മാത്രം പ്രയോജനപ്പെടുന്നരീതിയിൽ ലഭ്യമാക്കിയാൽ അത് മാനവരാശിക്ക് തന്നെ ഒരു ഒരു നാഴികക്കല്ല് ആയിരിക്കും എന്നകാര്യത്തിൽ ഒരു തർക്കവും ഇല്ല. എന്നാൽ നമുക്ക് ഇക്കാര്യത്തിലെല്ലാം മുന്നോട്ടു മാത്രമേ നടക്കാനാകൂ എന്നതാണ് സത്യം, പക്ഷെ മുന്നോട്ടുവെക്കുന്ന ചുവടുകൾ കരുതലോടെയായിരിക്കണമെന്നു മാത്രം.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് പുതിയ ചാറ്റ് gpt ഉപയോഗിച്ചുനോക്കാം
നിങ്ങളുടെ അഭിപ്രായം.......
0 അഭിപ്രായങ്ങള്‍