ഇൻഡ്യൻ സെന്റ്രൽ ബാങ്ക് യു. പി. ഐ പേമെൻറ് സിസ്റ്റം കൂടൂതൽ കാര്യക്ഷമമാക്കുന്നതിനും,നവീകരിക്കുന്നതിനുമായി കൊണ്ടുവരാനിരുന്ന പദ്ധദി തൽക്കാലികമായി മരവിപ്പിച്ചു.
ഇന്ത്യൻ റിസേർവ് ബാങ്ക് 2021 ൽ ഇന്ത്യയിൽ ഉടനീളം പുതിയ റീട്ടെയിൽ,സെറ്റിൽമെൻറ് സംവിധാനങ്ങള് പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസെൻസുകൾക്കായി ബിഡ്കൾ ക്ഷണിച്ചിരുന്നു, ഈ പദ്ധദി New Umbrella Entity (NUE) എന്നാണ് അറിയപ്പെട്ടിരുന്നത്, ആർ . ബി . ഐ ഡെപ്യൂട്ടി ഗവർണർ ടി രവി ശങ്കർ ന്റെ അറിയിപ്പില് ഈ പദ്ധതിയില് പങ്കെടുക്കുവാൻ സന്നദ്ധരായിരുന്ന പങ്കാളികൾ നവീനമായ ആശയങ്ങളും, അടിസ്ഥാന സൌകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള നിർദേശങ്ങൾ കൈമാറുന്നതിലും, പരാജയപ്പെട്ടു. എങ്കിലും സെന്റ്രൽ ബാങ്കിന് പുതിയ ആശയങ്ങൾ ഈ മേഘലയിൽ കണ്ടെത്തി ക്രമാനുഗതമായ പുരോഗതി കൊണ്ടുവരികയോ, അല്ലെങ്കിൽ നിലവിലുള്ളതിന് സാങ്കേതിക സംവിധാനങ്ങൾക്ക് ഒരു പൂർണ്ണ ബദൽ കൊണ്ടുവരികയോ ചെയ്യാൻ പ്രദിബദ്ധതയുണ്ട്.
ഇപ്പോൾ ഏതാണ്ട് 8 billion ഓളം transactions ഒരു മാസം നടത്തുന്ന യു. പി. ഐ. ക്കു സാമ്പത്തിക വ്യവസ്ഥയിൽ നിർണായക സ്ഥാനമാണ് ഉള്ളത്, നിലവിലുള്ള സംവിധാനം കുറവുകൾ പരിഹരിച്ച് കാര്യക്ഷമമാക്കി സമ്മർദം കുറയ്ക്കുകയോ, പൂർണമായി ഒരു ബദൽ സംവിധാനം കൊണ്ട് വരികയോ ചെയ്തു റിസ്ക് കുറക്കുവാനാണ് ലക്ഷ്യമിടുന്നത്.

0 അഭിപ്രായങ്ങള്‍