കഴിഞ്ഞ വർഷം ജൂലൈ യില് ആയിരുന്നു xiaomi അതിന്റെ flagship ഫോൺ ആയ 12 s ultra ലൌഞ്ച് ചെയ്തത് എന്നാൽ Xiaomiയുടെ ഏറ്റവും പുതിയ flagship ഫോൺ ആയ , Xiaomi 13 അൾട്രാ ഈ മാസം തന്നെ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്ന് സൂചനകൾ.
ഒരു ചൈനീസ് വെബ്സയിറ്റ് പുറത്തുവിട്ടതാണു ഇത് അതിൽ ഏപ്രില് 18 ന് പ്രദേശികസമയം 7 മണിക്ക് Xiaomi യുടെ ഒരു ഇവന്റ് ഉള്ള തായി ആണ് പറയുന്നത്, എന്നാൽ ഇതിൽ 13 ultra യെ കുറിച്ച് പറയുന്നില്ലെങ്കിലും, Xiaomiയുടെ പങ്കാളിയായ ലെയ്കയുടെ "ഈ മാസം കാണാം" എന്ന ഒരു teeserപ്രത്യക്ഷപ്പെട്ടിരുന്നു, അങ്ങനെയാകുമ്പോൾ ഈ മാസം ഏപ്രില് 18 നു തന്നെ ആയിരിക്കുമെന്നാണ് സൂചന.
Xiaomi 13 അൾട്രായുടെ വില ഫൈനൽ ആയിട്ടുള്ളത് വെളിപ്പെട്ടിട്ടില്ലെങ്കിലും ബേസ് മോഡൽ CNY 6,299-നും (8GB റാമും 256GB സ്റ്റോറേജും ഉണ്ടാകും ), ഈ വില 916 ഡോളറിന് തുല്ല്യമാണ്.അത് പോലെ 12/512GB Xiaomi 13 Ultra CNY 6,799 ($ 988) ന് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ടോപ്പ്-varient 16/512GB പതിപ്പിന് CNY 7,499 ($1,090) വിലവരും. ഈ വിലനിർണ്ണയ വാർത്തകൾ വ്യക്തമായും അനൗദ്യോഗികമാണ്, അതിനാൽ കൃത്യമായ വിവരങ്ങൾക്കയി തീർച്ചയായും കത്തിരിക്കേണ്ടതുണ്ട്.
സാംസങ് ഗാലക്‌സി എസ് 23 അൾട്രാ യുടെ മികച്ച എതിരാളി ആയാണ് Xiaomi 13 അൾട്രാ വിലയിരുത്തപ്പെടുന്നത് ഈ വിവരങ്ങളെല്ലാം മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള @OnLeaks, SmartPrix എന്നിവയിൽ നിന്നാണ് വരുന്നത്, അതിനാൽ കൃത്യമാകാനുള്ള സാധ്യത വളരെ കൂടുതലാണ്
റെൻഡറുകൾക്കൊപ്പം ചോർന്ന വിശദാംശങ്ങൾ അനുസരിച്ച്, ഈ ക്യാമറകളിൽ ഷവോമി 13 പ്രോയിലേത് പോലെ 50 എംപി 1 ഇഞ്ച് സോണി ഐഎംഎക്സ് 989 സെൻസറുള്ള ഒരു പ്രധാന ക്യാമറയും, മറ്റ് മൂന്ന് 50 എംപി ക്യാമറകളും, മുൻവശത്ത് selfi 32 എംപി ക്യാമറയും ഉൾപ്പെടുന്നു . , ഫോണിന്റെ curved സ്ക്രീനിന്റെ മുകളിൽ ഒരു പഞ്ച്-ഹോളിൽ ആയാണ് സ്ഥാപിച്ചിരിക്കുന്നത്.
പിൻഭാഗം കാഴ്ചയില് ഒരു leather ഫിനിഷ് ആണ് ഫോൺ dimensions 163.18 x 74.64 x 9.57mm-, ആണ് ക്യാമറ ബമ്പ് 15.61mm വരെ ഉയർന്ന് നിൽക്കുന്നു.
മറ്റ് specs:
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് 2K AMOLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റ്, 16GB വരെ റാം, 512GB വരെ സ്റ്റോറേജ്, 90W wired ചാർജിംഗ്, 4,900mAh ബാറ്ററി, എന്നിവ കൂടാതെ മറ്റ് ചില സവിശേഷതകളും പരാമർശിക്കപ്പെടുന്നു.അതിലൊന്ന് 50W വയർലെസ് ചാർജിംഗ് ആണ് കൂടാതെ ഇതിന്റെ ക്യാമറ സ്പെക്സ് മികച്ചതുതന്നെ ആണ്.
എന്തായാലും നിലവിലെ ചാമ്പ്യൻ മാർ ആയ സാംസങ് ഗാലക്‌സി എസ് 23 അൾട്രാ അതേ സ്ഥാനത്ത് തുടരുമോ എന്ന് കാത്തിരുന്നു കാണണം ...
നിങ്ങളുടെ അഭിപ്രായങ്ങൾക്കു സ്വാഗതം.

2 അഭിപ്രായങ്ങള്‍
വില ഇന്ത്യയിൽ എത്ര വരും?
മറുപടിഇല്ലാതാക്കൂകൃത്യമായ വില ലഭ്യമല്ല expected to be Rs. 71,590.ഇതിൽ കുറവകാനും സാധ്യതയുണ്ട്.
മറുപടിഇല്ലാതാക്കൂ