AI യുടെ കുതിച്ചു ചാട്ടം
ഈ വർഷാവസാനത്തോടെ, മനുഷ്യന്റെ അവബോധം കമ്പ്യൂട്ടറിലേക്ക് അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞെക്കുമെന്ന് ഒരു ശാസ്ത്രജ്ഞൻ അവകാശപ്പെട്ടു,അതായത് വിവേകമുള്ളതും സ്വന്തം ചുറ്റുപാടുകളെ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും ഈ പകർപ്പിന് സാധിക്കും
എന്നാൽ മനുഷ്യൻ ചെയ്യുന്ന രീതിയിൽ പ്രതികരിക്കാൻ ഒരു യന്ത്രത്തിന് സാധ്യമാണോ? ?
ആവശ്യമായത്ര റെക്കോർഡ് ചെയ്ത ഓഡിയോയും വീഡിയോകളും ഉപയോഗിച്ച് ആളുകൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ എന്നേക്കും "ജീവനോടെ" നിലനിർത്താൻ കഴിയുമെന്ന് ടെക് ഗുരു ഡോ. പ്രതീക് ദേശായി പറഞ്ഞു. പ്രായമായ മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും, അവരുടെ സംഭാഷണങ്ങളും വീഡിയോ യും രേഖപ്പെടുത്തിയാൽ ഇത് സാധ്യമാക്കാമെന്ന് അദ്ദേഹം പറയുന്നു. ദേശായി ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വിദഗ്ധനാണ് , അദ്ദേഹം ഒന്നിലധികം സ്റ്റാർട്ടപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ചാറ്റ്ജിപിടിക്ക് സമാനമായി സ്വന്തമായി ഒരു സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും, റിപ്പോർട്ടുകൾ പറയുന്നു. ബോധം കമ്പ്യൂട്ടറിലേക്ക് അപ്‌ലോഡ് ചെയ്യാമെന്ന് അദ്ദേഹം പ്രവചിച്ചു.
<iframe width="560" height="315" src="https://www.youtube.com/embed/ykY69lSpDdo" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe>
ഏപ്രിൽ 8-ന് ഒരു ട്വീറ്റിൽ ദേശായി എഴുതിയിരിക്കുന്നത് : "നിങ്ങളുടെ മാതാപിതാക്കളെയും, മുതിർന്നവരെയും, പ്രിയപ്പെട്ടവരെയും, പതിവായി റെക്കോർഡുചെയ്യാൻ ആരംഭിക്കുക. മതിയായ ട്രാൻസ്ക്രിപ്റ്റ് ഡാറ്റ, പുതിയ വോയ്‌സ് സിന്തസിസ്, വീഡിയോ മോഡലുകൾ എന്നിവ ഉപയോഗിച്ച്, അവർ ബൌദ്ധിക ശരീരം ഉപേക്ഷിച്ച ശേഷവും നിങ്ങളോടൊപ്പം അവരുടെ സാന്നിദ്ധ്യം എന്നേക്കും നിലനിർത്തൻ 100% സാദ്ധ്യമാകും എന്നാണ് ഈ സാങ്കേതിക വിദഗ്ധൻ അവകാശപ്പെടുന്നത്. അതും ഒരുപാട് കത്തിരിക്കേണ്ട ഈ വർഷാവസാനത്തോടെ ഇത് സാധ്യമാകും."എന്ന് അദ്ദേഹം പറയുന്നു.
കാലനില്ലാത്തകാലം
അദ്ദേഹം പറയുന്നു,"ചിലപ്പോൾ നിങ്ങളുടെ സങ്കടത്തിലും,നഷ്ടബോധത്തിലും സാങ്കേതികവിദ്യ ഇത് സാധ്യമാക്കുന്നത് കാണുമ്പോൾ, അല്ലെങ്കിൽ അത് സാധ്യമാണെന്ന് നിങ്ങൾ കരുതുമ്പോൾ, നിങ്ങൾ നിങ്ങളുടെ സ്വാഭാവിക സ്വഭാവത്തിൽ നിന്ന് മാറി, ഗൗരവമായി ചിന്തിക്കാതെ എന്തെങ്കിലും പറഞ്ഞേക്കാം. ഞാൻ ഒരു പിശാചല്ല, ഇതുപോലെയുള്ള ഏതെങ്കിലും ഉൽപ്പന്നം നിർമ്മിക്കാൻ എനിക്ക് ആഗ്രഹമില്ല. ," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹം പറഞ്ഞത് തികച്ചും പുതിയ ഒരു ആശയമല്ല , കാരണം നിരവധി ശാസ്ത്രജ്ഞർ ഈ ആശയം മുമ്പും അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, സോമ്നിയം സ്‌പേസിന്റെ സിഇഒയും സ്ഥാപകനുമായ ആർതർ സൈക്കോവ് സമാനമായ ഒരു ആശയം അവതരിപ്പിക്കുകയും പിതാവിന്റെ മരണശേഷം "ലൈവ് ഫോർ എവർ" മോഡ് എന്ന പുതിയ ഫീച്ചർ സൃഷ്ടിക്കാൻ തീരുമാനിക്കുകയും ചെയ്തു. സൈക്കോവ് തന്റെ പ്ലാറ്റ്‌ഫോം ഇൽ ഉപയോക്താക്കളെ അവരുടെ ഒരു അവതാർ പതിപ്പ് സൃഷ്‌ടിക്കാൻ എങ്ങനെപരിശീലിക്കാം എന്നത് ചർച്ച ചെയ്‌തിരുന്നു,
അദ്ദേഹം പറയുന്നു ഞങ്ങൾക്ക് ഈ ഡാറ്റ എടുത്ത് അതിൽ AI പ്രയോഗിക്കുകയും നിങ്ങളുടെ ഒരു Avatar വഴി virtual ആയി നിങ്ങളെ പുനർനിർമ്മിക്കുകയും ചെയ്യാൻസാദിക്കും, അങ്ങിനെ ആളുകൾക്ക് നിങ്ങളോട് വന്ന് സംസാരിക്കാൻ കഴിയും".അതു പോലെ ഓൺ ലൈന്ൽ അനശ്വരമായി ഇരിക്കുകയും ചെയ്യും.
"നിങ്ങൾ ആ വ്യക്തിയെ കാണും. ആ വ്യക്തിയുമായി സംസാരിക്കുമ്പോൾ ആദ്യത്തെ 10 മിനിറ്റ്, ഇത് യഥാർത്ഥത്തിൽ AI ആണെന്ന് നിങ്ങൾക്കറിയില്ല. അതാണ് ലക്ഷ്യം," അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യർ മരിക്കാൻ വിധിക്കപ്പെട്ടവരാണ്, എന്നാൽ അവരുടെ ജീവന് തുല്യമായ സാന്നിധ്യം എന്നെന്നേക്കുമായി നിലനിർത്താൻ കഴിയുമെങ്കിൽ? സാങ്കേതികവിദ്യയുടെ ഭാവിയെക്കുറിച്ചും,അത് ഉണ്ടാക്കിയെക്കാവുന്ന നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ചും സാങ്കേതിക വിദഗ്ധരും,മാദ്ധ്യമങ്ങളും,ജനങ്ങളും കൌതുകത്തോടെയും,തെല്ലൊരു ഭീതിയോടെയുമാണ് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.
സാങ്കേതികരംഗത്ത് അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂർവ്വമായ ഈ വളർച്ചയെ താങ്കൾ എങ്ങിനെയാണ് കാണുന്നത് നിങ്ങളുടെ അഭിപ്രായം കമെന്റ് ചെയ്യുക.
<iframe width="560" height="315" src="https://www.youtube.com/embed/LoV2m3K8_lk" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe>
വാർത്താ അവലംബം wion ന്യൂസ്
0 അഭിപ്രായങ്ങള്‍